ചെറിയൊരു ബ്രേക്കിന് ശേഷം നിങ്ങളുടെ സ്വന്തം ഞാൻ തിരിച്ച് വന്നിരിക്കുകയാണ്.. നോട്ടിയും ഡീയെമ്മും പൊട്ടിക്കിടക്കുകയാണ്.. ആരാധകർ സംയമനം പാലിക്കണം , സമയമെടുക്കും 😌
മീൽസ് കഴിച്ച ഇലയിൽ പരിപ്പ് പായസം ഒഴിച്ച് അതിൽ ഒരു പപ്പടവും പൊടിച്ച് ചേർത്ത് തിന്നപ്പോൾ എന്തൊരു ആശ്വാസം.. 🥰 പക്ഷെ ഓപ്പോസിറ്റ് ഇരുന്ന ആൾക്ക് അതത്ര സുഖിച്ചില്ലെന്ന് തോന്നുന്നുണ്ട്.. ഒരു യക്ക് ഭാവം മുഖത്ത്.. ഞാൻ മൈൻഡ് ആക്കിയില്ല 😌
ഗൾഫിലെ ആദ്യ പ്രണയം. മൂന്ന് വർഷത്തിലധികം ഫോണിൽ മണിക്കൂറുകളോളം സംസാരിച്ച് സൗഹൃദം പ്രണയത്തിലേക്ക് മാറിയ ഇഷ്ടം. നേരിൽ കണ്ടപ്പോൾ കണ്ട അതേ ചിരിയോടെ അവളിന്നലെ സ്വപ്നത്തിൽ വന്നു. ആദ്യമായാണ് സ്വപ്നത്തിൽ. അവൾ എന്നെ ഓർത്ത് കാണും അല്ലേ! ഞാനും ഓർക്കാറുണ്ടെന്ന് പറഞ്ഞേക്കൂ തെക്കൻ പൂങ്കാറ്റേ ❤️