Pinned Tweet
ഫാൻപോർട്ട് 10 വർഷം പൂർത്തിയാക്കിയിരിക്കുന്നു. 🥹
ഇതുവരെ പിന്തുണച്ച വായനക്കാർക്കും, ഞങ്ങൾക്ക് ഒപ്പം പ്രവർത്തിച്ച എഴുത്തുകാർക്കും ഞങ്ങൾക്ക് നന്മ നേർന്ന എല്ലാവർക്കും നന്ദി. ❤
മഴ നിയമത്തിൽ 4 റൺസ് വിജയം നേടി ഇന്ത്യ | Fanport Malayalam Sports News fanport.in/cricket/ind-win-r… #India #NewZealand
ബ്രണ്ടന്‍ ടെയിലര്‍ക്ക് സെഞ്ച്വറി, അഫ്ഗാനിസ്ഥാനെതിരെ കൂറ്റന്‍ സ്കോറിലേക്ക് സിംബാബ്വേ | Fanport Malayalam Sports News fanport.in/cricket/brendan-t…
തകർച്ചയിൽ നിന്ന് തിരിച്ചുവരവ്, ബംഗ്ലാദേശിനെതിരെ ആദ്യ ദിനം 235/4 എന്ന നിലയിൽ വെസ്റ്റിന്‍ഡീസ് | Fanport Malayalam Sports News fanport.in/cricket/westindie… #WestIndies #Bangladesh #AmirJangoo
ഐപിഎൽ താരലേലത്തിന് മുന്നേയുള്ള ട്രേഡ് വിൻഡോയിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗത്തുനിന്നും ഞെട്ടിക്കുന്ന ട്രേഡ്. ലിയാം ലിവിങ്സ്റ്റൺ, ജാക്ക് എഡ്വേർഡ്സ് എന്നിവരെ ടീമിലെത്തിക്കുന്നതിനായി തങ്ങളുടെ പ്രമുഖ ബൗളർമാരായ ഖലീൽ അഹമ്മദ്, നഥാൻ എല്ലിസ് എന്നിവരെ ചെന്നൈ സൺറൈസേഴ്സ് ഹൈദരാബാദിന് കൈമാറി.
ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാർ സ്ട്രൈക്കറുമായ ഹാരി കെയിൻ ജർമ്മൻ ക്ലബാറ്റ ബയേൺ മ്യൂണിക്കുമായി പുതിയ റെക്കോർഡ് കരാറിൽ ഒപ്പുവെച്ചു. 33-കാരനായ താരം 2029 ജൂൺ വരെ ക്ലബ്ബിൽ തുടരുന്നതിനുള്ള പുതിയ കരാറിൽ ആണ് ഒപ്പുവെച്ചിരിക്കുന്നത്.
മുൻ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ മുംബൈ ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തും. ഈ സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി, ടൂർണമെന്റുകളിൽ മുംബൈയെ സൂര്യ നയിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
ഡബ്ല്യുടിഎ 250 (WTA 250) ചെന്നൈ ഓപ്പണിൽ വീണ്ടും ഇന്ത്യയുടെ അഭിമാനമായി മായ രാജേശ്വരൻ രേവതി. റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ പോളണ്ടിന്റെ വറോനിക്ക ഫാൽകോവ്സ്കയെ (Weronika Falkowska) നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി.
ഡാകർ 2026 യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യൻ കായിക ലോകത്തിന് അവിസ്മരണീയമായ സുവർണ്ണ അധ്യായം. വനിതാ സിംഗിൾസ് സെമിഫൈനൽ പോരാട്ടത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി 15-കാരിയായ തൻവി പത്രി ഫൈനലിലേക്ക് യോഗ്യത നേടി.
യുഇഎഫ്എ ചാമ്പ്യൻസ് ലീഗിൽ കം ബാക്ക് ആവർത്തിച്ച് റയൽ മാഡ്രിഡ്. ആവേശം നിറഞ്ഞ പോരാട്ടത്തിൽ എഇകെ എതൻസിനെ 3-2 എന്ന സ്കോറിനാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്.
ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ഇംഗ്ലീഷ് ക്ലബായ ലിവർപൂളിനെ അട്ടിമറിച്ച് തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെ. സ്വന്തം മൈതാനത്ത് നടന്ന വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫെനർബാഷെ ലിവർപൂളിനെ കീഴടക്കിയത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ മലയാളി മിഡ്ഫീൽഡർ വിബിൻ മോഹനന് പരിക്ക്. പരിക്കിനെ തുടർന്ന് ദേശീയ ടീമിന്റെ പരിശീലന ക്യാമ്പിൽ താരം ചേർന്നിട്ടില്ലെന്ന് പ്രമുഖ കായിക മാധ്യമപ്രവർത്തകൻ മാർക്കസ് മെർഗുലാവോ റിപ്പോർട്ട് ചെയ്തു.
സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ യുഡി അൽമേരിയ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ സിഡി ടെനറീഫെയ്ക്കെതിരെ നടക്കുന്ന മത്സരത്തിലെ ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന തുക മുഴുവനായി ഹെസൂസ് ഡി മിഗ്വേലിന്റെ കുടുംബത്തിന് നൽകാൻ തീരുമാനിച്ചു.
യൂറോപ്യൻ ഫുട്ബോളിലെ ഭാവിവാഗ്ദാനങ്ങളിലൊന്നായ 16കാരൻ ജെജെ ഗബ്രിയേൽ അടുത്ത ക്ലബ്ബായി റയൽ മാഡ്രിഡിനെ തിരഞ്ഞെടുത്തു. പ്രമുഖ ഫുട്ബോൾ മാധ്യമപ്രവർത്തകൻ മാറ്റിയോ മോറെറ്റോയുടെ റിപ്പോർട്ട് പ്രകാരം താരത്തെ സ്വന്തമാക്കാനുള്ള മത്സരത്തിൽ നിന്ന് ചിരവൈരികളായ ബാഴ്‌സലോണ പൂർണ്ണമായും പുറത്തായി.
ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസ താരം പി.വി. സിന്ധു ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽസിന് (BWF World Tour Finals) ഔദ്യോഗികമായി യോഗ്യത നേടി. സീസണിന്റെ അവസാനത്തിൽ നടക്കുന്ന എലൈറ്റ് ടൂർണമെന്റിലേക്ക് സിന്ധു യോഗ്യത നേടിയ കാര്യം ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ സ്ഥിരീകരിച്ചു.
ന്യൂസിലാൻഡിന് എതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് വിജയ തുടക്കം. കിവീസ് ഉയർത്തിയ 185 റൺസ് എന്ന വിജയലക്ഷ്യം മഴ കാരണം 143 റൺസായി പുതുക്കി നിശ്ചയിച്ചിരുന്നു. ഈ ടാർഗറ്റ് ഇന്ത്യ അനായാസം മറികടന്നു.
കൊറിയ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതാ സിംഗിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ യുവതാരങ്ങളായ തൻവി ശർമ്മയും അൻമോൽ ഖർബും മിന്നുന്ന മുന്നേറ്റം നടത്തുന്നു. ആദ്യ റൗണ്ട് മത്സരങ്ങളിൽ തകർപ്പൻ വിജയങ്ങൾ സ്വന്തമാക്കിയാണ് ഇരുതാരങ്ങളും റൗണ്ട് ഓഫ് 16 (R16) ബർത്ത് ഉറപ്പിച്ചത്.
കോഹ്ലി 51 പന്തിൽ 74 റൺസ്, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം | Fanport Malayalam Sports News fanport.in/cricket/kohli-fif… #India #NewZealand #ViratKohli
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തകർപ്പൻ തിരിച്ചുവരവ്!
ഓൾഡ് ട്രാഫോഡിൽ വെച്ച് നടന്ന മത്സരത്തിൽ, ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിറകിൽ പോയതിനു ശേഷം ശക്തമായി തിരിച്ചടിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2 എന്ന സ്കോറിന് റോമയെ പരാജയപ്പെടുത്തിയത്.
ഐപിഎൽ 2027 ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് നിരയിലെ നിർണായക നീക്കങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമം. ടീമിന്റെ മുൻനിര ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനെ മറ്റൊരു ഫ്രാഞ്ചൈസിയിലേക്കും ട്രേഡ് ചെയ്യില്ലെന്ന് മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റ് വ്യക്തമാക്കി.
















